Advertisement

ഇനി ഈ റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തം; ലോകത്തെ ഏറ്റവും ഉയരം കൂടിയ റോഡ് ഇവിടെയാണ്…

August 14, 2022
Google News 2 minutes Read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡ് എവിടെയാണെന്ന് അറിയാമോ? അത് നമ്മുടെ ഇന്ത്യയിലാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട ലഡാക്കിൽ. കിഴക്കൻ ലഡാക്കിലെ ഉംലിഗ ചുരത്തിലാണ് ഈ റോഡ് പണി കഴിപ്പിച്ചിരിക്കുന്നത്. 19300 അടി ഉയരത്തിലാണ് ഈ റോഡ് പണികഴിപ്പിച്ചിരിക്കുന്നത്. 29000 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടിയുടെ ബേസ്ക്യാമ്പിനെക്കാളും ഉയരത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ബേസ് ക്യാമ്പിന്റെ ഉയരം നോക്കുകയാണെങ്കിൽ നേപ്പാളിലെ സൗത്ത് ക്യാമ്പിനെക്കാൾ 17598 ഉയരവും നേപ്പാളിലെ സൗത്ത് ബസ് ക്യാമ്പിനെക്കാൾ 16900 അടി ഉയരത്തിലുമാണ് ഈ റോഡ് ഉള്ളത്.

ലഡാക്കിലെ ഉംലിംഗ ചുരം വളരെ പ്രസിദ്ധമാണ്. കിഴക്കൻ ലഡാക്കിലെ ചുമർ സെക്ടറിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ചുരമാണ് ഇത്. ഈ ചുരത്തിലെ 52 കിലോമീറ്റർ നീളമുള്ള ടാർമാക് സ്ട്രെച്ചിലൂടെയാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ സിയാച്ചിൻ യുദ്ധഭൂമിയേക്കാൾ ഉയരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഒന്ന് ആലോചിച്ച് നോക്കു.. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. അതിനേക്കാൾ ഉയരത്തിലൊരു റോഡ് എന്ന് ആലോചിക്കുമ്പോൾ ആശ്ചര്യം തോന്നുന്നില്ലേ? 17700 അടി ഉയരമുണ്ട് ഈ യുദ്ധഭൂമിയ്ക്ക്. അതിനേക്കാൾ ഉയരത്തിലൊരു റോഡ്.

Read Also : ഒന്നുമില്ലായ്‌മയിൽ നിന്ന് കീഴടക്കിയ ഉയരങ്ങൾ; ഇന്ന് പ്രതിവർഷം അമ്പത് ലക്ഷം ഷൂസുകൾ വിൽക്കുന്ന കമ്പനിയുടെ ഉടമകൾ…

ലഡാക്ക് ടൂറിസത്തിന്റെ വികസനവും ലഡാക്കിനെയും ലഡാക്കുമായി ബന്ധപ്പെട്ട അനുബന്ധ പ്രദേശങ്ങളുടെയും സാമ്പത്തിക വികസനം കൂടി കണക്കിലെടുത്താണ് ഈ ഇങ്ങനെ ഒരു റോഡ് പണിയാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഇതുവരെ ഈ പദവി സ്വന്തമാക്കിയിരുന്നത് ബൊളീവിയയിലെ ഒരു റോഡ് ആയിരുന്നു. 18953 അടിയാണ് ഈ റോഡിൻറെ ഉയരം. ഇന്ത്യയിലെ പുതിയ റോഡ് നിർമ്മാണത്തിലൂടെ ബൊളീവിയയുടെ ഈ റെക്കോർഡ് ഇന്ത്യ സ്വന്തമാക്കിയിരിയ്ക്കുകയാണ്. ലഡാക്കിൽ ഉയരമുള്ള മറ്റൊരു റോഡ് കൂടിയുണ്ട്. 17,582 അടി ഉയരമാണ് ഇതിന്.

അവിടുത്തെ ഭൂപ്രകൃതിയിലും തണുപ്പിലും റോഡ് നിർമ്മാണം ദുഷ്‌കരമാണെങ്കിലും ഒടുവിൽ ഈ നേട്ടം ഇന്ത്യ സ്വന്തമാക്കി. 2017 ൽ തുടങ്ങിയ റോഡിൻറെ നിർമ്മാണം ഈ വർഷമാണ് പൂർണമായും പൂർത്തിയായത്.

Story Highlights : Worlds highest motorable road Umling la pass

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here