കുഞ്ഞിനെ കടത്തിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട്; കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് വി ഡി സതീശന്‍

അനുപമയുടെ കുട്ടിയെ ദത്ത് കൊടുത്തതില്‍ ദുരൂഹമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും അനുപമയെ പലവട്ടം കബളിപ്പിച്ചു. മുഖ്യമന്ത്രിയടക്കം അറിഞ്ഞാണ് കുട്ടിയെ ആന്ധ്രയിലേക്ക് കടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘ഒക്ടോബര്‍ 23ന് ശിശുക്ഷേമ സമിതി ചെയര്‍മാനും വേറൊരു കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി അനുപമയുടെ കുഞ്ഞല്ല എന്ന് സ്ഥാപിച്ചെടുക്കുകയായിരുന്നു. അനുപമയെ കബളിപ്പിക്കുകയാണ് സിഡബ്ല്യുസിയും ചെയ്തത്. ഓഗസ്റ്റ് 14ന് കുഞ്ഞിനെ ദത്തുകൊടുത്തത് സ്ഥിരപ്പെടുത്താന്‍ പെറ്റീഷന്‍ കൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവര്‍ തുടക്കം മുതലെ പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായിട്ടാണ്.
മനുഷ്യക്കടത്താണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നത്. മുഖ്യമന്ത്രിയാണ് ശിശുക്ഷേമ സമിതിയുടെ ചെയര്‍മാന്‍. അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. വിവാദമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഇടപെടലുണ്ടെങ്കില്‍ പിന്നെ മിണ്ടാതിരിക്കുക എന്ന നയമാണ് ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടിയാണ് കോടതി, പാര്‍ട്ടിയാണ് പൊലീസ് സ്‌റ്റേഷന്‍ എന്നാണ് സര്‍ക്കാരിന്റെ നിലപാട്’. പ്രതിപക്ഷ നേതാവ് പറഞ്ഞു.
Read Also : ദത്ത് വിവാദം; കുഞ്ഞിനെ വിട്ടുനൽകണമെന്ന് അനുപമ: ഹർജി ഫയൽ ചെയ്തു
അതേസമയം ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ ഹര്‍ജി നല്‍കി. സിഡബ്‌ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. അനുപമയും അജിത്തും കോടതിയില്‍ നേരിട്ട് ഹാജരായി. കുഞ്ഞിനെ അനുപമയ്ക്ക് നല്‍കുന്ന കാര്യത്തില്‍ കോടതി വിധി ഉടനുണ്ടാകും.
Story Highlights : adoption contraversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here