വായു ഗുണനിലവാരം ഉയർന്നു; ഡൽഹിയിൽ നിയന്ത്രണങ്ങൾ നീക്കി സർക്കാർ

വായുഗുണനിലവാരം ഉയർന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി സർക്കാർ.
തിങ്കളാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായി അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിരുന്ന വർക്ക് ഫ്രം ഹോം സംവിധാനവും പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകി. ഞായറാഴ്ച മുതൽ സംസ്ഥാനത്തേക്ക് സിഎൻജി ബസുകൾക്ക് പ്രവേശിക്കാമെന്ന് മന്ത്രി അറിയിച്ചു.
Read Also : പ്രണയ നൈരാശ്യം; ഡൽഹിയിൽ യുവതിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ
അതേസമയം, ട്രക്കുകൾക്കെർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അടുത്ത മാസം 3 വരെ തുടരുമെന്ന് ഗോപാൽ റായ് വ്യക്തമാക്കി.
Story Highlights : delhi govt eases restriction
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here