എൽ ജെ ഡി വിമതർക്കെതിരെ നടപടി; സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു; നടപടി അംഗീകരിക്കില്ലെന്ന് വിമതർ

എൽ ജെ ഡിയിൽ വിമതർക്കെതിരെ നടപടി. വി സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു. ഷേഖ് പി ഹാരിസിനെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മറ്റ് രണ്ട് സംസ്ഥാന ഭാരവാഹികളേയും തത്സ്ഥാനത്ത് നിന്ന് നീക്കി. വിമത യോഗത്തെ കുറിച്ച് വിശദീകരണം നൽകാത്തതിനെ തുടർന്നാണ് നടപടി. എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാറാണ് നടപടിയെടുത്തത്.
എന്നാൽ നടപടി അംഗീകരിക്കുന്നില്ലെന്ന് വിമതർ മറുപടി നൽകി. നടപടിയെടുക്കാൻ ശ്രെയാംസ് കുമാറിന് അധികാരമില്ല. സംസ്ഥാന ഭാരവാഹികളെ നിയമിച്ചത് ദേശിയ നേതൃത്വമാണ്. സംസ്ഥാന കൗൺസിൽ വിളിച്ച് ചേർക്കുമെന്നുമാണ് വിമത വിഭാഗത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം ചേർന്ന എല്‍ ജെ ഡി ഭരവാഹി യോഗത്തിലാണ് വിമതപക്ഷത്തെ പ്രധാന നേതാക്കളെ പുറത്താക്കാന്‍ ധാരണയായത്. ശ്രേയാംസ് കുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരിന്നു വിമതപക്ഷത്തിന്‍റെ ആവശ്യം. വിമതരോടൊപ്പം നിന്ന മലപ്പുറം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് മാർക്കെതിരെയും നടപടിയുണ്ട്.
Story Highlights :ljd-took-actions-against-surendranpillai-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here