Advertisement

ഐഎസ്എൽ: ആവേശപ്പോരിൽ ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ

November 24, 2021
1 minute Read

ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി. ജാവി ഹെർണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഓഡീഷയുടെ വിജയം.

ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച ബെംഗളൂരുവിന് ഒഡീഷക്കെതതിരെ ആ മികവ് പുറത്തെടുക്കാനായില്ല. കളി തുടങ്ങി മുന്നാം മിനിറ്റിൽ തന്നെ ഒഡീഷ മുന്നിലെത്തി. ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിൻറെ പിഴവിൽ നിന്നായിരുന്നു ഹെർണാണ്ടസിൻറെ ഗോൾ പിറന്നത്.

Read Also : സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇരുപതാം മിനിറ്റിൽ ഹെക്ടർ റോഡസിൻറെ ഗോൾ ലൈൻ സേവിനെത്തുടർന്ന് ലഭിച്ച കോർണറിൽ നിന്ന് അലൻ കോസ്റ്റ ബെംഗളൂരു എഫ്‌സിയെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും തുല്യതയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജാവി മനോഹരമായൊരു ഫ്രീ കിക്ക് ഗോളിലൂടെ ഒഡീഷയെ വീണ്ടും മുന്നിലെത്തിച്ചു. ബെംഗളൂരു എഫ്‌സിയുടെ രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒരു ജയവും തോൽവിയും അടക്കം മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്താണ്.

Story Highlights : odishafc-beat-bengaluru-fc-in-isl-news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top