പൂജ്യത്തിൽ നിന്നുള്ള തിരിച്ചുവരവ്; വീഴ്ച്ചയിൽ നിന്ന് ഉയർച്ചകൾ സ്വന്തമാക്കിയ ധീര വനിത!

പ്രതിസന്ധികളെ തരണം ചെയ്തവരെ ജീവിതത്തിൽ മുന്നോട്ട് പോയിട്ടുള്ളൂ. ജീവിതത്തിൽ ഉയർച്ചകളെ പോലെ തന്നെ താഴ്ചകളും അനിവാര്യമാണ്. ജീവിതം കൊണ്ട് പ്രചോദിപ്പിക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. അങ്ങനെ വീഴ്ചയിൽ നിന്ന് ഉയർച്ചകൾ സ്വന്തമാക്കിയ ഇന്ത്യയിലെ അറിയപ്പെടുന്ന ബ്യൂട്ടി കൺസൽട്ടൻറ് പ്രജ്ഞ വേദാന്തയെ പരിചയപ്പെടാം…
പ്രജ്ഞയുടെ ചെറുപ്പത്തിലെ അച്ഛൻ നഷ്ട്ടപെട്ടു. പിന്നീടങ്ങോട്ട് ഏറെ കഷ്ടപ്പെട്ടാണ് പ്രഞ്ജയേയും സഹോദരങ്ങളെയും അമ്മ വളർത്തിയത്. അമ്മയുടെ യാതനകൾ കണ്ടുവളർന്നതുകൊണ്ടാവാം ജീവിതത്തിൽ സ്വന്തമായി സമ്പാദിക്കുന്നതിന്റെ ആവശ്യകത തനിക്ക് നന്നായിട്ട് അറിയാമെന്ന് പ്രജ്ഞ പറയുന്നു. ചെറുപ്പം തൊട്ടേ ബ്യൂട്ടി പാർലറിൽ പോകുന്നതും പരീക്ഷിക്കുന്നതും ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവിടുത്തെ ഉപകരണങ്ങളും കാര്യങ്ങളും ശ്രദ്ധയോടെ വീക്ഷിച്ച് വീട്ടിൽ വന്ന് പരീക്ഷിക്കും. പക്ഷെ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞതിനാൽ അതിനെകുറിച്ച് കൂടുതൽ പഠിക്കാനോ അതൊരു തൊഴിലായി സ്വീകരിക്കാനോ ആദ്യം സാധിച്ചില്ല. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറി.
അവിടുത്തെ ഒറ്റമുറി ഫ്ലാറ്റിൽ നിന്ന് പ്രജ്ഞ തന്റെ ആഗ്രഹങ്ങൾക്ക് ചിറകുകൾ നൽകാൻ തുടങ്ങി. പതിയെ ആ മുറിയിൽ ഒരു സലൂൺ ഒരുക്കി. പ്രജ്ഞയുടെ സലൂണിലേക്ക് നിരവധി പേർ എത്തി. അവിടുന്ന് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് ബ്യൂട്ടി കോഴ്‌സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. പിന്നീടുള്ള പത്ത് വർഷം പ്രജ്ഞയുടെ നേട്ടങ്ങളുടേതായിരുന്നു. പക്ഷെ 2005 ലുണ്ടായ വെള്ളപ്പൊക്കം പ്രജ്ഞയുടെ എല്ലാ സ്വപ്നങ്ങൾക്കും പ്രഹരം ഏൽപ്പിച്ചു. വീടും സലൂണും സ്വപനങ്ങളുമെല്ലാം അതിൽ ഒലിച്ചുപോയി. അതിനിടയ്ക്ക് പക്ഷാപാതം വന്നു പ്രജ്ഞ കിടപ്പിലായി. നീണ്ട ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും ആ വീഴ്ചയിൽ ഒരു കണ്ണിന്റെ കാഴ്ചയും ഇടതു കയ്യിന്റെ ചലനശേഷിയും നഷ്ടപ്പെട്ടു.
Read Also : വജ്രം തോറ്റു പോകും തിളക്കം; കരയ്ക്കടിയുന്ന ഐസ് കട്ടകളിലെ തിളക്കത്തിന് പിന്നിലെ രഹസ്യം…
അത് അംഗീകരിക്കാൻ പെട്ടെന്ന് സാധിച്ചില്ലെങ്കിലും ജീവിതത്തിലേക്കും തൊഴിലിലേക്കും തിരിച്ചു വരാൻ പ്രജ്ഞ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് എന്തുകൊണ്ട് ബാക്കിയുള്ളവരെ കോഴ്സ് പഠിപ്പിച്ചുകൂടാ എന്ന ചിന്തയിലേക്ക് എത്തിയത്. പിന്നീടുള്ള ശ്രമങ്ങൾ അതിനുവേണ്ടിയുള്ളതായിരുന്നു. അങ്ങനെ ബ്യൂട്ടി കൺസൾട്ടന്റായി ജോലി തുടങ്ങി. വീണ്ടും ശക്തമായൊരു തിരിച്ചുവരവ്. ഒരുപാട് ശ്രമിച്ചിട്ടാണെങ്കിലും വാക്കറിന്റെ സഹായത്തോടെ പതിയെ നടന്നും തുടങ്ങി.
ഇന്ന് 35000 ത്തിലധികം പെൺകുട്ടികൾക്ക് പരിശീലനം നൽകിയ ഇന്ത്യയിലെ അറിയപ്പെടുന്ന ബ്യൂട്ടി കൺസൾട്ടന്റാണ് പ്രജ്ഞ വേദാന്ത.
Story Highlights : Pranja Vedantha inspirational story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here