Advertisement

‘കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല’ സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി

November 24, 2021
Google News 2 minutes Read
rahul gandhi

സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി.
‘ഇതാണോ ഗുജറാത്ത് മോഡൽ? കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല” പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പുകഴ്ത്തുന്ന ഗുജറാത്തിൽ കൊവിഡ് മൂലം മരണപ്പെട്ടവരുടെ പ്രതികരണങ്ങളടക്കം പ്രത്യേകം തയാറാക്കിയ വിഡിയോ തന്റെ ഔദ്യോഗിക പേജിലാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്.

കൊവിഡ് ബാധിതർക്ക് ഒരു തരത്തിലും ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് രാഹുൽ വിഡിയോയിൽ കുറ്റപ്പെടുത്തി. തെളിവായി കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ പ്രതികരണമടക്കം ഉൾപ്പെടുത്തിയായിരുന്നു വിഡിയോ.

കോൺഗ്രസ് പ്രവർത്തകരാണ് നാലു മിനിറ്റ് 30 സെക്കൻഡ് ഉള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്.

Story Highlights : rahul gandhi, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here