സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്; കെ സുധാകരൻ ഉദ്ഘാടനം ചെയ്യും

സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. ഇന്ന് രാത്രി 9 ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്. പെണ്മയ്‌ക്കൊപ്പമെന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.
Read Also : സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഉൾപ്പെടെയുള്ള സംഘടനകളിലെ സ്ത്രീകൾ അണിനിരക്കും. കോൺഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കണമെന്ന് നിർദേശമുണ്ട്.
അതേസമയം മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച് ഉടൻ നടക്കും. റൂറൽ എസ് പി ഓഫീസ് ഉപരോധിക്കും. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ്. ആലുവ ഈസ്റ്റ് സ്റ്റേഷനിലും എസ് പി ഓഫീസിനും ഇടയിൽ ബാരിക്കേഡ് ഉയർത്തി പൊലീസ്. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് പൊലീസ്.
Story Highlights : congress-night-protest-womens-protection-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here