Advertisement

മഞ്ഞ് മൂടിയ താഴ്‌വരയിലെ അതിമനോഹര ഗ്രാമം…

November 25, 2021
Google News 1 minute Read

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്ര മിക്കയാത്ര പ്രേമികളുടെയും സ്വപ്നമാണ്. മഞ്ഞ് വീണ താഴ്വരയിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് കുറച്ച് ദിവസങ്ങൾ. ഹിമാലയത്തിന്റെ പ്രസിദ്ധമായ മിക്ക സ്ഥലങ്ങളും നമുക്ക് പരിചിതമാണ്. എന്നാൽ പ്രകൃതിയുടെ ശാന്തതയും ആളുകളും തിരക്കുകളും ഒന്നുമില്ലാത്ത ഹിമാലയത്തിന്റെ മനോഹര ഗ്രാമമാണ് ഗംഗാരിയ. എത്തിച്ചേർന്നാൽ വിട്ടുപോരാൻ മനസ്സുവരാത്തൊരിടം.

ഹിമാലയത്തിന്റെ പൂഗ്രാമമായ ഹേംകുന്ദ് തേടിപോകുന്നവർ ഗംഗാരിയ സന്ദർശിക്കാറുണ്ടെങ്കിലും പൂർണമായും കണ്ടവർ വളരെ ചുരുക്കമായിരിക്കും. ഗംഗാരിയ ഗ്രാമത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരം മാത്രമേ സിഖ് തീർത്ഥാടന കേന്ദ്രമായ ഹേംകുന്ദിലേക്കുള്ളു. അഞ്ച് കിലോമീറ്റർ മാറി പൂക്കളുടെ താഴ്വരയും സ്ഥിതി ചെയ്യുന്നു. ഭ്യുണ്ടാർ താഴ്‌വരയിലെ അവസാനത്തെ മനുഷ്യവാസ കേന്ദ്രവും പൂക്കളുടെ താഴ്വര സന്ദർശിക്കാൻ എത്തുന്നവരുടെ ബേസ് ക്യാമ്പുമാണ് ഗംഗാരിയ. പുഷ്പാവതി നദികളുടെ സംഗമ സ്ഥലത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Read Also : വിഭജനം പിരിച്ചു; 74 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയത് കർതാർപൂർ ഇടനാഴിയിൽ

ഈ ഗ്രാമത്തിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ചറിയേണ്ട ഒന്ന് തന്നെയാണ്. കനത്ത മഞ്ഞു വീഴ്ച്ചയുള്ള സ്ഥലമായതിനാൽ മെയ് മുതൽ സെപ്തംബർ വരെ മാത്രമേ ഇങ്ങോട്ടേക്ക് യാത്ര സാധ്യമാകുകയുള്ളൂ. അവിടുത്തെ ഗ്രാമീണ ജീവിതവും ആളുകളുടെ ജീവിതശൈലിയും അടുത്തറിയാൻ ഈ യാത്ര നിങ്ങളെ സഹായിക്കും. ചെറിയൊരു ഗ്രാമമാണെങ്കിലും എത്തുന്ന സഞ്ചാരികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ഗുരുദ്വാര ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പിന്നെ ഇവിടുത്തെ ആകെ പ്രശ്നം നെറ്റ് കണക്ടിവിറ്റി ആണ്. ചില ഏരിയകളിൽ നെറ്റ്‌വർക്ക് ലഭിക്കുകയില്ല. മഞ്ഞ് മൂടിയ താഴ്വരയിലെ അതിമനോഹര ഗ്രാമം…

Story Highlights : Ghangaria village tourist place

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here