കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ച ജോഷ്വ കിമ്മിച്ചിന് കൊവിഡ്

കൊവിഡ് വാക്സിനെടുക്കാൻ വിസമ്മതിച്ച ജർമ്മനിയുടെ ബയേൺ മ്യൂണിക്ക് താരം ജോഷ്വ കിമ്മിച്ചിന് കൊവിഡ്. കിമ്മിച്ചിനൊപ്പം സഹതാരമായ എറിക് മാക്സിം ചോപോ-മോട്ടങിനും കൊവിഡ് സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇരുവരും ഐസൊലേഷനിലാണ്. കിമ്മിച്ച് വാക്സിനെടുക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ലിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസമാണ് കൊവിഡ് വാക്സിനെതിരെ നിലപാടുമായി കിമ്മിച്ച് രംഗത്തെത്തിയത്. താരത്തിൻ്റെ നിലപാടിനെതിരെ വ്യാപക വിമർശനമുയർന്നു. ഇതിനു പിന്നാലെ നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെ കിമ്മിച്ചും സഹതാരം ലിയോൺ ഗൊരട്സ്കയും ലോകാരോഗ്യ സംഘടനയുടെ വാക്സിൻ ഫണ്ടിലേക്ക് സംഭാവന നൽകുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്തു.
Story Highlights : joshua kimmich covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here