എസ്.ഐയെ ഭീഷണിപ്പെടുത്തി വിഡിയോ ചെയ്തയാള്‍ അറസ്റ്റില്‍

കോഴിക്കോട് നാദാപുരത്ത് എസ്.ഐയെ ഭീഷണിപ്പെടുത്തി വിഡിയോ പോസ്റ്റ് ചെയ്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സ്വദേശി എം ഷമീമാണ് പിടിയിലായത്. വീട് ആക്രമണക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് ഭീഷണി മുഴക്കി ഇയാൾ ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റിട്ടത്.
കണ്ണൂരിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ നാദാപുരത്ത് എത്തിക്കും. കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന വീടാക്രമണ കേസിലെ പ്രധാന പ്രതിയാണ് ഷമീം. കേസിൽ ഷഹദ് എന്ന മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇനി 6 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാദാപുരം കടമേരിയില്‍ എട്ടംഗ സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രതി ഷമീം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായെത്തിയത്. നാദാപുരം എസ് ഐയെ അഭിസംബോധന ചെയ്തായിരുന്നു ഭീഷണി. ആയുധമെടുക്കാത്തതു കൊണ്ടാണ് അന്ന് അടിയില്‍ കലാശിച്ചത്. അല്ലെങ്കില്‍ പലതും നടന്നേനെയെന്നായിരുന്നു വീഡിയോയിലെ പരാമര്‍ശം.
Story Highlights : man-arrested-for-threatening-si
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here