റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അൻപത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ ബാധകമാകുമെന്ന് റെയിൽവേ അറിയിച്ചു. ( railway platform ticket price reduced )
മഹാരാഷ്ട്രയിലും പ്ലാറ്റ്ഫോം ടിക്റ്റ് നിരക്ക് അൻപത് രൂപയിൽ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോക്മാന്യതിലക് ടെർമിനസ്, താനെ, കല്യാൺ, പൻവേൽ സ്റ്റേഷനുകൾക്കാണ് ഇത് ബാധകം. സെൻട്രൽ റെയിൽവേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Reverting platform ticket to Rs 10 at CSMT, Dadar, LTT, Thane, Kalyan and Panvel stations @drmmumbaicr
— Central Railway (@Central_Railway) November 24, 2021
The details are ? pic.twitter.com/EDt5E7A9EF
Read Also : റെയിൽവേ ട്രാക്കിൽ സ്ഫോടനം; ജാർഖണ്ഡിൽ ട്രെയിൻ എഞ്ചിൻ പാളം തെറ്റി
രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്ത യാത്രക്കാർക്ക് റെയിൽവേയുടെ അൺറിസേർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് മൊബൈൽ ഫോൺ വഴി തന്നെ സീസൺ ടിക്കറ്റുകൾ എടുക്കാമെന്നും സെൻട്രൽ റെയിൽവേ അറിയിച്ചു.
Story Highlights : railway platform ticket price reduced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here