Advertisement

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു; ഗതാഗതം തടസപ്പെട്ടു

November 26, 2021
1 minute Read

ആയൂർ-കൊട്ടാരക്കര എംസി റോഡിൽ ആന വിരണ്ടു. നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് വിരണ്ടത്. എംസി റോഡിൽ പനവേലിയിൽ ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ ആനയെ തളച്ചു.

ഉച്ചയോടെയാണ് ആന വിരണ്ടത്. വെട്ടികവലയിൽ പൊങ്കാലയ്ക്കായി എത്തിച്ച ആന വിരണ്ടോടുകയായിരുന്നു. എംസി റോഡിൽ എത്തിയ ആന മണിക്കൂറുകൾ പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സംയോജിത ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. നാട്ടുകാർ ഇതുവഴിയുള്ള വാഹനങ്ങൾ തടയുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

സ്ഥിതിഗതി നിയന്ത്രിക്കാൻ പൊലീസിന്റെ വലിയൊരു സംഘം എത്തിയിരുന്നു. ആന അൽപ്പം ശാന്തമായതോടെ എംസി റോഡിൽ നിന്നും മാറ്റുകയും ഇതുവഴിയുള്ള ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഗതാഗത തടസമാണ് ഇവിടെ അനുഭവപ്പെട്ടത്.

Story Highlights : elephant-caused-traffic-block

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top