ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; സിന്ധു സെമിയിൽ

ഇന്തോനേഷ്യൻ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ പി വി സിന്ധു സെമി ഫൈനലിൽ. നാളെ നടക്കുന്ന സെമി പോരാട്ടത്തിൽ രചനോക് ഇന്റാനോണെയെ സിന്ധു നേരിടും. അതേസമയം ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചു വരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു നിന്നു. സ്‌കോർ 14-21, 21-19, 21-14.
പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിലെത്തി. മലേഷ്യയുടെ ഗോഹ് സെ ഫീ- നൂർ ഇസ്സുദ്ദീൻ സഖ്യത്തെ 21-19, 21-19 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സെമി പ്രവേശനം. നേരത്തെ പുരുഷന്മാരുടെ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ബി സായ് പ്രണീത് പരാജയപ്പെട്ട് പുറത്തായി. ഒളിമ്പിക് ചാമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരം ഡെന്മാർക്കിന്റെ വിക്ടർ അക്‌സെൽസനാണ് പ്രണീതിനെ പരാജയപ്പെടുത്തിയത്.
Story Highlights : indonesia-open-pv-sindhu-reaches-semis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here