കേരള ബാങ്ക് കുട്ടികൾക്കായി വിദ്യാനിധി പദ്ധതി നടപ്പാക്കുന്നു; സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ആർ ബി ഐ സർക്കുലറിനെതിരെ വി എൻ വാസവൻ

കേരള ബാങ്ക് കുട്ടികൾക്കായി വിദ്യാനിധി പദ്ധതി ഈ മാസം 29 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കായാണ് പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾക്കെതിരെയുള്ള ആർ ബി ഐ സർക്കുലറിനെതിരെയും മന്ത്രി പ്രതികരിച്ചു.
Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്
സുപ്രിം കോടതി ഉത്തരവുകളുടെ ലംഘനമാണ് റിസർവ് ബാങ്കിന്റെ സർക്കുലർ. വായ്പക്ക് അംഗത്വ വേർതിരിവ് പാടില്ലെന്നും കോടതി ഉത്തരവുണ്ട്. സഹകരണ സ്ഥാപനങ്ങൾ സംസ്ഥാന വിഷയമാണ്.
സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്കുകൾ വളരെ കുറച്ച് ബാങ്കിങ് സേവനങ്ങൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ ആദ്യം റിസർവ് ബാങ്കിനെ സമീപിച്ച് സർക്കുലർ മാറ്റാൻ ആവശ്യപ്പെടും. മാറ്റിയില്ലെങ്കിൽ ഇതിൽ നിയമപരമായി നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : kerala-bank-vidyanidhi-project-will-be-launched-on-29-november-2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here