Advertisement

പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല; ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കർഷക സമരം തുടരും ; കിസാൻ യൂണിയൻ

November 26, 2021
Google News 1 minute Read

പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാകേഷ് ടികായത്. പാർലമെന്റ് മാർച്ച് സംബന്ധിച്ച അന്തിമ തീരുമാനം നാളത്തെ കിസാൻ മോർച്ച യോഗത്തിൽ നടക്കും. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സമരം ശക്തമാക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ട്വന്റിഫോറിനോട് പറഞ്ഞു.

പ്രധാനമന്ത്രിക്ക് കർഷകർ നൽകിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പ്രതികരിച്ചു. ഒരു ദിവസം കൂടി കാത്തിരുന്ന ശേഷം ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി; മോഫിയയുടെ പിതാവ്

അതേസമയം ഐതിഹാസികമായ കർഷക സമരത്തിന് ഇന്ന് ഒരു വയസ് തികഞ്ഞു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ തുടങ്ങിയ സമരമാണ് പിന്നീട് രാജ്യമാകെ കത്തിപ്പടർന്നത്. കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ ഇന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങിയിരിക്കുയാണ് കർഷക സംഘടനകൾ.

വിവാദ കാർഷികനിയമങ്ങൾ പിൻവലിച്ചെങ്കിലും മിനിമം താങ്ങുവില ഉൾപ്പെടെ ആറ് ആവശ്യങ്ങളിൽ തീരുമാനമാകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മിഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Story Highlights : kissan-protest-will-continue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here