മുടി മുറിച്ച് റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. എന്നാൽ ഇക്കാര്യത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടികൾ ഉണ്ടായിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ ഇന്ന് സ്‌കൂളിൽ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്. അതിനുശേഷമാകും പരാതിയിൽ നടപടി സ്വീകരിക്കുക.
Read Also : കോളജ് വിദ്യാർത്ഥിയെ റാഗ് ചെയ്‌ത പരാതി; 4 സീനിയർ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ
Story Highlights : ragging complaint kasargod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here