ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…

കഠിനാധ്വാനവും അർപ്പണബോധവുമുണ്ടായാൽ ഒരു സ്വപ്നവും അസാധ്യമല്ല. അത്രമേൽ ദൃഢമായ സ്വപ്നങ്ങൾക്ക് മുന്നിൽ എല്ലാ തടസ്സങ്ങളും വഴിമാറി പോകുമെന്നതിന് തെളിവാണ് നമുക്ക് ദുധുറാമിന്റെ വിജയം കാണിച്ചുതരുന്നത്. ഒരു ദിവസ വേതനക്കാരന്റെ മകനാണ് ദുധുറാം. വെല്ലുവിളികൾ നിറഞ്ഞ ഓരോ ദിവസവും മനക്കരുത്ത് കൊണ്ടും തന്റെ പ്രയത്നം കൊണ്ടും അതിജീവിച്ചിരിക്കുകയാണ് ദുധുറാം. 720-ൽ 626 മാർക്ക് നേടി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പാസായിരിക്കുകയാണ് ഈ മിടുക്കൻ.
രാജസ്ഥാനിലെ ബാർമറിലെ കംതായ് ഗ്രാമത്തിലാണ് ദുധുറാം താമസിക്കുന്നത്. നീറ്റ് യുജി 2021 പരീക്ഷയിൽ വിജയത്തോടെ തന്റെ ഗ്രാമത്തിലെ ഫിസിഷ്യൻ ആകാനുള്ള തയ്യാറെടുപ്പിലാണ് ദുധുറാം. പന്ത്രണ്ടാം ക്ലാസ് എക്‌സാമിന് ശേഷം എഴുതുന്ന ഡോക്ടറൻ വിഭാഗം പഠനത്തിന് യോഗ്യരാക്കുന്ന പരീക്ഷയാണ് ഇത്. ഇത്തരം പരീക്ഷകൾക്ക് വിദ്യാർത്ഥികൾ വർഷങ്ങളോളം കോച്ചിംഗ് എടുക്കുമ്പോൾ, ദുധുറാമിന് സാമ്പത്തിക പശ്ചാത്തലം കുറവായതിനാൽ പഠനത്തിന് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
“മനസുകൊണ്ട് ഞാൻ ഒരു ഡോക്ടറാകാൻ തീരുമാനിച്ചു. എന്നെ സംബന്ധിച്ച് എംബിബിഎസിൽ കുറഞ്ഞതൊന്നും എനിക്ക് സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് മുന്നിലുള്ള എല്ലാ പ്രതിസന്ധികളെയും ഞാൻ തരണം ചെയ്തു. അതിനായി കഠിനാധ്വാനം ചെയ്തു. 2018 ലാണ് ഞാൻ ആദ്യമായി നീറ്റ് എക്സാം എഴുതുന്നത്. ഒറ്റയ്ക്കായിരുന്നു പഠനം. ആ ശ്രമത്തിൽ ഞാൻ 440 മാർക്ക് നേടി. അടുത്ത വര്ഷം വീണ്ടും ശ്രമിച്ചു. ആ വർഷം എനിക്ക് 558 മാർക്ക് ലഭിച്ചു. പിന്നെ മൂന്നാമത്തെ ശ്രമത്തിന് തയ്യാറെടുക്കാൻ ഞാൻ കോച്ചിങ് സെന്ററിൽ വരാൻ തീരുമാനിച്ചു. അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷൻ നേടി. തുടർന്ന്, നീറ്റ് 2020 ൽ 593 മാർക്കോടെ എനിക്ക് അഖിലേന്ത്യാ റാങ്ക് 23082 ലഭിച്ചു.” തന്റെ വിജയത്തെ കുറിച്ച് ദുധുറാം ഇങ്ങനെയാണ് പ്രതികരിച്ചത്.
ദുധുറാമിന്റെ ഗ്രാമത്തിലും സ്ഥിരമായ വെള്ളവും വൈദ്യുതിയും ഇല്ല. അവന്റെ കുടുംബാംഗങ്ങൾ നിരക്ഷരരായതിനാൽ അവനെ പഠിക്കാനും അവന്റെ വിദ്യാഭ്യാസത്തിൽ സഹായിക്കാനുമുള്ള വഴികളും മാർഗങ്ങളും കണ്ടെത്താനും അവർക്ക് കഴിഞ്ഞില്ല. പക്ഷെ ഈ പ്രതിസന്ധികളെല്ലാം ദുധുറാം മറികടന്നു. ഇനി തന്റെ സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ദുധുറാം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here