Advertisement

മധ്യപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തം; രണ്ട് കോച്ചുകൾ കത്തി നശിച്ചു

November 26, 2021
Google News 1 minute Read

ഓടിക്കൊണ്ടിരിക്കെ ടെയിനിന്​ തീ പിടിച്ച്​ 2 ബോഗികൾ കത്തി നശിച്ചു. ദുർഗ്-ഉധംപൂർ എക്‌സ്പ്രസിനാണ്​ തീ പിടിച്ചത്​. ആളപായം ഇല്ലെന്നാണ്​ റിപ്പോർട്ട്​. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

രാജസ്ഥാനിലെ ധൗൽപൂരിനും മധ്യപ്രദേശിലെ മൊറീനയ്ക്കും ഇടയിൽ ഇന്ന്​ വൈകട്ട് നാലോടെയാണ് സംഭവം. ജമ്മു താവി -ദുർഗ് എക്സ്പ്രസ് (ദുർഗ്-ഉധംപൂർ എക്‌സ്പ്രസ്​ -20848) ഹേതാംപൂർ റെയിൽവേ സ്റ്റേഷൻ വിട്ട്​ ഝാൻസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. എ1, എ2 കോച്ചുകൾ പൂർണമായും കത്തിനശിച്ചു.

തീ കണ്ടയുടൻ ട്രെയിൻ നിർത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത്​ വൻ ദുരന്തം ഒഴിവാക്കി. എയർകണ്ടീഷൻ ചെയ്ത കോച്ചുകളിലാണ്​ തീപിടിത്തമുണ്ടായത്​. മൊറീനയിൽ നിന്നും ധോൽപൂരിൽ നിന്നും നിരവധി ഫയർ എൻജിനുകൾ എത്തിയാണ്​ തീയണക്കാൻ നേതൃത്വം നൽകിയത്​.

Story Highlights : two-coaches-catch-fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here