Advertisement

ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന് വധഭീഷണി

November 27, 2021
Google News 1 minute Read

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണിൽ വിളിച്ച അജ്ഞാതൻ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ ലഖ്‌നൗ പൊലീസിന് സഞ്ജയ് പരാതി നൽകി.

“വീണ്ടും വധഭീഷണി ലഭിച്ചു. ചിലർ എന്നെ കൊല്ലാൻ ആഗ്രഹിച്ചേക്കാം.. കുഴപ്പമില്ല. പക്ഷേ
ആ ഭീരുക്കളോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ ശബ്ദമുയർത്തുന്നത് നിർത്തില്ല….” മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് ട്വിറ്ററിൽ കുറിച്ച്.

പരാതിയെ തുടർന്ന് ലഖ്‌നൗവിലെ ഗോമതി നഗർ സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് കമ്മീഷണർ ഡി കെ താക്കൂർ പറഞ്ഞു. ഭീഷണി ലഭിച്ച ഫോൺ നമ്പറും സിംഗ് പൊലീസിന് കൈമാറിയിരുന്നു.

Story Highlights : mp-sanjay-singh-alleges-death-threat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here