വിളിച്ചാൽ ഫോൺ എടുക്കുന്നില്ല, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു; സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് വിമർശനം

സിപിഐഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനം. വീണാ ജോർജ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ ഭൂരിഭാഗം പ്രതിനിധികളും എതിർത്ത് രംഗത്തെത്തി. മന്ത്രിയെ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും സമ്മേളനത്തിൽ പരാതി ഉയർന്നു.
Read Also : സംസ്ഥാനത്ത് പ്ലസ് വണിന് 50 അധിക ബാച്ചുകൾ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാണ് ഫോൺ എടുക്കിന്നില്ലെന്ന വിമർശനം ഉന്നയിച്ചത്. അത്യാവശ്യ കാര്യങ്ങൾക്ക് വിളിച്ചാൽ പോലും മന്ത്രിയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിമർശനം. നിലവിൽ പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ് വീണാ ജോർജ്.
പല ബൂത്തുകളിലും പാർട്ടി വോട്ട് ചോരാൻ ഇത് കാരണമായെന്നും സമ്മേള്ളനത്തിൽ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ഏരിയ കമ്മിറ്റിയിൽ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്‍റെയും വീണാ ജോർജിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ രണ്ട് തട്ടിലാണ്.
Story Highlights : criticism-minister-veena-george-in-pathanamthitta-cpm-area-conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here