കേരള മെഡിക്കൽ പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി

കേരള മെഡിക്കൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. നീറ്റ് സ്കോർ അപ്‌ലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിച്ചു. ചൊവ്വാഴ്ച വരെയാണ് സമയം നീട്ടി അനുവദിച്ചിരിക്കുന്നത്.
2021-22 അധ്യയന വർഷം കേരളത്തിലെ എംബിബിസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ,യൂനാനി എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് , ബിഎസ് സി കോഓപ്പറേഷൻ ആന്റ് ബാങ്കിംഗ്.
ബി എസ് സി ക്ലൈമറ്റ് ചേഞ്ച് ആന്റ് എൻവയോൺമെന്റൽ സയൻസ്, ബി ടെക് ബയോടെക്നോളജി എന്നീ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശന പരീക്ഷ കമ്മീഷണർ നടത്തുന്ന പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിലേക്ക് വിദ്യാർത്ഥികൾ അവരുടെ നീറ്റ് യുജി 2021 പരീക്ഷ ഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കേണ്ട തീയതിയാണ് 30-11-2021 വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ചത്.
നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. മേൽപ്പറഞ്ഞ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് പരീക്ഷ ഫലം സമർപ്പിക്കുന്നതിന് ഇനിയൊരവസരം അനുവദിക്കുന്നതല്ല.
തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന രേഖകളോ അപേക്ഷകളോ യാതൊരു കാരണവശാവും പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലെ പ്രൊസ്പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെൽപ് ലൈൻ 0471 2525300
Story Highlights : date-extended-neet-mark-keam-rank-list-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here