Advertisement

കുര്‍ബാന ഏകീകരണം; പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന നടത്താന്‍ ഇരിങ്ങാലക്കുട രൂപതാ തീരുമാനം

November 27, 2021
Google News 1 minute Read
Diocese of Iringalakuda

ഇരിങ്ങാലക്കുട രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന നടത്താന്‍ തീരുമാനം. ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടനുമായി വൈദികര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സിറോ മലബാര്‍ സഭാ സിനഡിന്റെ കുര്‍ബാന ഏകീകരണ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ഇരിങ്ങാലക്കുട അതിരൂപതയും അങ്കമാലി അതിരൂപതയും പരസ്യമായി രംഗത്തെത്തിയിരുന്നു.

അതേസമയം തൃശൂര്‍ അതിരൂപതയില്‍ നാളെ മുതല്‍ പുതുക്കിയ കുര്‍ബാന രീതി നടപ്പാക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എറണാകുളം അങ്കമാലിയില്‍ ഇറക്കിയ സര്‍ക്കുലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ ഇറക്കുന്നത്. സിറോ മലബാര്‍ സഭയുടെ നവീകരിച്ച കുര്‍ബാന ക്രമവും ഏകീകൃത കുര്‍ബാന അര്‍പണവും സംബന്ധിച്ച് സിനഡില്‍ നിന്നും അതിരൂപതയില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. ഇതനുസരിച്ചാണ് നാളെ മുതല്‍ തൃശൂര്‍ അതിരൂപതയിലും പുതുക്കിയ കുര്‍ബാന ഏകീകരണം നടപ്പിലാക്കുന്നത്.

Read Also : കുര്‍ബാന ഏകീകരണം; മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍; മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയേക്കും

തര്‍ക്കം; നിലവില്‍ സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ മൂന്ന് തരത്തിലുള്ള കുര്‍ബാനയാണ് നടക്കുന്നത്. ജനാഭിമുഖ കുര്‍ബാന, അള്‍ത്താര അഭിമുഖ കുര്‍ബാന, പകുതി ജനാഭിമുഖവും പകുതി അള്‍ത്താര അഭിമുഖവുമായ കുര്‍ബാന എന്നിങ്ങനെയാണത്. ചങ്ങനാശേരി അതിരൂപതയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാനയാണ് നടക്കുന്നത്. എറണാകുളം, അങ്കമാലി, തൃശൂര്‍, ഇരിങ്ങാലക്കുട രൂപതകളില്‍ ജനാഭിമുഖ കുര്‍ബാനകള്‍ മാത്രമാണ് നടന്നുവരുന്നത്. പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം അതിരൂപതകളില്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താര അഭിമുഖവുമായാണ് കുര്‍ബാന നടക്കുന്നത്. ഈ രീതികള്‍ക്ക് ഏകീകരണം കൊണ്ടുവരാനുള്ള തീരുമാനമാണ് നിലവിലെ തര്‍ക്കങ്ങള്‍ക്ക് കാരണം.

Read Also : കുര്‍ബാന ഏകീകരണം; മാര്‍ ആന്റണി കരിയില്‍ വത്തിക്കാനില്‍; മാര്‍പാപ്പയുമായി ചര്‍ച്ച നടത്തിയേക്കും

ജൂലൈയിലാണ് സിറോ മലബാര്‍ സഭയില്‍ ആരാധനാക്രമം ഏകീകരിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മാസം ആരാധനാക്രമം ഏകീകരിച്ച് ഉത്തരവിറങ്ങി. നവംബര്‍ 28ന് ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് മാര്‍പാപ്പ മെത്രാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Story Highlights : Diocese of Iringalakuda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here