Advertisement

വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രി റിയാസിന്റെ മിന്നൽ സന്ദർശനം; റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനം, ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

November 27, 2021
1 minute Read

വടകര റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ മന്ത്രി നേരത്തെ വടകര റസ്റ്റ് ഹൗസ് സന്ദർശിച്ചിരുന്നു. ഫേസ്ബുക്ക് പേജിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയുടെ വിഡിയോയും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

‘നവീകരണപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് വടകര റസ്റ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തിയതെന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും’- മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

നേരത്തെ തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന നടത്തിയ മന്ത്രി ജീവനക്കാരനെ ശാസിച്ചത് വൈറലായിരുന്നു. വൃത്തിയില്ലാത്തതിനായിരുന്നു മന്ത്രിയുടെ ശാസന.

Story Highlights : pwd-minister-pa-muhammad-riyas-fb-post-about-vadakara-rest-house-visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top