സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടൻ ഉണ്ണി മുകുന്ദൻ ശബരിമലയിൽ

തന്റെ പുതിയ സിനിമ റിലീസ് ചെയ്യും മുമ്പ് സ്വാമി അയ്യപ്പന്റെ അനുഗ്രഹം തേടി നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദൻ ( unni mukundan ) ശബരിമലയിൽ ( sabarimala ) എത്തി. സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.
ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച മേപ്പടിയാൻ എന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് അയ്യപ്പന്റെ അനുഗ്രഹം തേടി ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും ശബരിമലയിൽ എത്തിയത്. നടൻ രോഹിത് മാധവും ഒപ്പമുണ്ടായിരുന്നു. ഈ സിനിമയിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തി ഗാനത്തിന്റെ സിഡി ശബരിമല തന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.
Read Also : ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു
ജനുവരിയിൽ റിലീസ് ചെയ്യുന്ന സിനിമ തീയറ്ററിലെത്തി എല്ലാവർക്കും കാണാൻ കഴിയട്ടെ എന്നാണ് പ്രാർത്ഥനയെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷമായി ശബരിമലയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയും വരാൻ കഴിയണമെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
Story Highlights : unni mukundan sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here