അമ്മിണിയമ്മ വയസ് 77, ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനി !

അമ്മിണിയമ്മ വയസ് 77. ആഗ്രഹത്തിനും ലക്ഷ്യബോധത്തിനും മുൻപിൽ പ്രായം തോറ്റ് പിൻമാറി. ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയാണ് അമ്മിണിയമ്മയിപ്പോൾ. ( ammini amma old fashion designing student )
കോട്ടയം വെള്ളൂർ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലാണ് അമ്മിണിയമ്മ ഫാഷൻ ഡിസൈസിംഗ് ആന്റ് ഗാർമന്റ്സ് ടെക്നോളജി പഠിക്കുന്നത്. കോട്ടയം തിരുവാതുക്കൽ സ്വദേശിനിയായ അമ്മിണിയമ്മ കോട്ടയം ജില്ലാ എംപ്ളോയ്മെന്റ് ഓഫിസറായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്ന ആഗ്രഹം അന്ന് മനസിലുണ്ടായിരുന്നു വെങ്കിലും സാധിച്ചില്ല. എന്നെങ്കിലും അത് പഠിക്കണമെന്ന ആഗ്രഹം മനസിൽ കിടന്നിരുന്നു.
ജോലിയിൽ നിന്ന് വിരമിച്ച ശേഷം പഴയ ആഗ്രഹം സഫലമാക്കാൻ അമ്മിണിയമ്മ ഫാഷൻ ഡിസൈനിംഗ് കോഴ്സിനു ചേരുകയായിരുന്നു. കോഴ്സിന് പ്രായപരിധിയില്ലയെന്നത് കൊണ്ട് അമ്മിണിയമ്മയ്ക്ക് അഡ്മിഷൻ കിട്ടി.
Read Also : എൺപതാം വയസ്സിലും ചുറുച്ചുറുക്കോടെ; ഇഷ്ട വിനോദം ട്രെക്കിങ്ങ് ആണ്, അതും കുതിരപ്പുറത്ത്…
അമ്മിണിയമ്മയ്ക്ക് കോഴ്സ് പഠിച്ചെടുക്കാൻ സാധിക്കുമോ എന്ന് ആദ്യ ഘട്ടത്തിൽ അധ്യാപകർ ആശങ്കപ്പെട്ടിരുന്നുവെങ്കിലും ആദ്യ ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ഈ സംശയം മാറി. വിവിധ സ്റ്റിച്ചുകളേ കുറിച്ചെല്ലാം ആദ്യം മുതലേ തന്നെ അമ്മിണി അമ്മയ്ക്ക് നല്ല ഗ്രാഹ്യം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറയുന്നു.
ഫാഷൻ ഡിസൈനിംഗിൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് അമ്മിണിയമ്മ. കൊവിഡ് പ്രതിസന്ധി മൂലം ഓൺലൈനായിട്ടായിരുന്നു ആദ്യവർഷത്തെ പഠന രീതി. കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെയാണ് അമ്മിണിയമ്മ വീണ്ടും വിദ്യാർത്ഥിയുടെ യൂണിഫോം അണിഞ്ഞ് കോളജിൽ എത്തിയത്. മാർച്ചിൽ കോഴ്സ് അവസാനിക്കും.
മനുഷ്യന് വിശ്രമ ജീവിതമെന്നൊന്ന് വേണ്ടന്നാണ് ഈ 77 കാരി പറയാതെ പറയുന്നത്. ലക്ഷ്യ ബോധമില്ലാത്ത യുവതലമുറയ്ക്ക് എന്ത് കൊണ്ടും മാതൃകയാക്കാം ഈ 77 കാരിയെ.
Story Highlights : ammini amma old fashion designing student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here