Advertisement

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

November 28, 2021
1 minute Read

ഒമൈക്രോൺ ജാഗ്രതയുടെ ഭാഗമായി നിയന്ത്രണങ്ങൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത കൊവിഡ് നെഗറ്റീവ് RT-PCR സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവിൽ പറയുന്നു. 2 ഡോസ് വാക്‌സിൻ എടുത്തവർക്കും ഉത്തരവ് ബാധകമായിരിക്കും. ധാർവാഡ്, ബംഗളൂരു, മൈസൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊവിഡ് ക്ലസ്റ്റർ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ (നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളജുകളിലേക്കും കർണാടകയിലെ മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികളെ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരള സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ പരിശോധന കർശനമാക്കാനും നിർദ്ദേശമുണ്ട്.

Story Highlights : negative-report-mandatory-for-people-from-kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top