സവർക്കർ വിപ്ലവകാരി,സവർക്കറുടെത് വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകൾ.: ഗവർണർ

സവർക്കർ വിപ്ലവകാരിയായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സവർക്കറെ വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നു. സവർക്കറുടെത് വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകൾ. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
ഒരു വ്യക്തിയെ എതിർക്കുമ്പോഴും അദ്ദേഹത്തെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മനസ്സിലാക്കണം. സവർക്കറെ എതിർക്കുന്നവരും അദ്ദേഹം ഒരു വിപ്ലവകാരിയായിരുന്നു എന്ന കാര്യം അംഗീകരിക്കുമെന്നും ഗവർണർ പറഞ്ഞു.
Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ
താൻ ജീവിച്ച കാലഘട്ടത്തിലെ വിഷയങ്ങളോട് ധീരമായി പ്രതികരിച്ച വ്യക്തിയാണ് സവർക്കർ. സവർക്കറുടെ നിലപാടുകൾ ഏതെങ്കിലും വിഭാഗത്തിന് എതിരായിരുന്നില്ല, മറിച്ച് പ്രത്യേക മനോഭാവത്തിന് എതിരായിരുന്നു. തൊട്ടുകൂടായ്മക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു സവർക്കറെന്നും ഗവർണർ പറഞ്ഞു.
Story Highlights : governor-arif-muhammed-khan-about-savarkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here