തന്നെ കുറച്ചുനാൾ ടീമിൽ പരിഗണിക്കരുതെന്ന അഭ്യർത്ഥനയുമായി ഹാർദ്ദിക്

കുറച്ചുകാലത്തേക്ക് തന്നെ ടീമിൽ പരിഗണിക്കരുതെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ. ഫിറ്റ്നസിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിച്ച് ബൗളിംഗിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണെന്നും അതുവരെ തന്നെ ടീമിലേക്ക് പരിഗണിക്കരുത് എന്നുമാണ് ഹാർദ്ദിക് അഭ്യർത്ഥിച്ചത്.
ടി-20 ലോകകപ്പിൽ ടീമിലുണ്ടായിരുന്ന താരം അഞ്ച് കളിയിൽ രണ്ട് തവണ മാത്രമാണ് പന്തെറിഞ്ഞത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. പൂർണ ഫിറ്റ് അല്ലാത്ത ഹാർദ്ദിക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. താരം പന്തെറിയാത്തതിൽ നേരത്തെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഐപിഎലിൽ ഒരു പന്ത് പോലും എറിയാതിരുന്ന താരത്തെ തിരികെ അയക്കാൻ സെലക്ടർമാർ തീരുമാനിച്ചെങ്കിലും ടീം ഉപദേശകനായ എംഎസ് ധോണി ഹാർദ്ദിക്കിനായി വാദിച്ചെന്നും അങ്ങനെയാണ് താരത്തെ ടീമിൽ നിലനിർത്തിയതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
Story Highlights : Hardik Pandya not consider him for a while
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here