കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചു [24 എക്സ്ക്ലൂസിവ്]

കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചതിനുള്ള തെളിവ് പുറത്ത്. കോട്ടത്തറ ആശുപത്രിയിൽ മികച്ച സൗകര്യം ഒരുക്കാതെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിന് വഴിയൊരുക്കി. റഫർ ചികിത്സാ പദ്ധതി പ്രകാരം 12 കോടി രൂപയാണ് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് നൽകിയത്. പദ്ധതി തുടരാൻ 18 കോടി രൂപ നൽകണമെന്നാണ് ആശുപത്രി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഈ തുകയുടെ പകുതി മുടക്കിയെങ്കിൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാമായിരുന്നു. (Kottathara Tribal Hospital development)
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ഒരു രോഗി എത്തുകയാണെങ്കിൽ, പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. ഫെബ്രുവരിയിൽ ഈ കരാർ അവസാനിച്ചു. ഇനി അത് തുടരണമെങ്കിൽ 18 കോടി രൂപ നൽകണമെന്ന് പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രി സർക്കാരിനോട് ആവശ്യപ്പെടുന്നു.
ശിശുമരണങ്ങളുട പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കുമെന്ന് പട്ടികക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ ഇന്നലെ പറഞ്ഞിരുന്നു. ചികിത്സ കിട്ടാതെ ഒരു കുട്ടി പോലും മരണപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിനായി ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Read Also : അടിയന്തര ചികിത്സയ്ക്ക് ചുരമിറങ്ങണം, ഡോക്ടർമാരുടെ കുറവും പ്രതിസന്ധി; അട്ടപ്പാടിയിൽ രോഗികൾക്ക് ദുരിതം
ഓരോ ഡിപ്പാർട്ട്മെൻ്റും എന്താണ് ചെയ്യേണ്ടതെന്ന കൃത്യത വരുത്താനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കും. എല്ലാ വകുപ്പുകളും എന്താണ് ചെയ്യേണ്ടതെന്ന് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറക്കണം. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കും എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ സാഹചര്യം വകുപ്പുകൾ സംയുക്തമായി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞു.
അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂർ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.
മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് വീട്ടിയൂർ ഊരിലെ ഗീതു,സനേഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും ഒടുവിൽ കടുകുമണ്ണ ഊരിലെ ആറുവയസ്സുകാരിയും മരിച്ചു. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവൻ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു.
Story Highlights : Kottathara Tribal Hospital development undermined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here