Advertisement

ഭീഷണി സന്ദേശത്തെ തുടർന്ന് ബെംഗളൂരു ഷോ റദ്ദാക്കി; സ്റ്റാൻഡ് അപ്പ് കോമഡി അവസാനിപ്പിക്കുന്നു എന്ന് മുനവ്വർ ഫാറൂഖി

November 28, 2021
Google News 2 minutes Read
munawar faruqui quiting comedy

സ്റ്റാൻഡ് അപ്പ് കോമഡി കരിയർ അവസാനിപ്പിക്കുന്നു എന്ന് കൊമേഡിയൻ മുനവ്വർ ഫാറൂഖി. ഭീഷണി സന്ദേശങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്തേണ്ടിയിരുന്ന ഷോ റദ്ദാക്കിയതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഫാറൂഖി ഇക്കാര്യം അറിയിച്ചത്. ഷോ നടത്താനിരുന്ന ബെംഗളൂരു ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയം മാനേജർക്ക് പൊലീസ് നൽകിയ നിർദ്ദേശത്തിനു പിന്നാലെയാണ് മുനവ്വറിൻ്റെ ഷോ റദ്ദാക്കിയത്. ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നും പൊലീസ് പറഞ്ഞു. മുനവ്വർ വിവാദ നായകനാണെന്നും കത്തിൽ പൊലീസ് പറഞ്ഞു. (munawar faruqui quiting comedy)

“എനിക്ക് തോന്നുന്നു ഇതാണ് അവസാനമെന്ന്. എൻ്റെ പേര് മുനവ്വർ ഫാറൂഖി എന്നാണ്. അത് എൻ്റെ സമയമായിരുന്നു. നിങ്ങൾ മികച്ച ശ്രോതാക്കളായിരുന്നു. വിട. ഞാൻ കരിയർ നിർത്തി.”- മുനവ്വർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read Also : മുനവ്വർ ഫാറൂഖിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് പേർക്ക് ഇടക്കാല ജാമ്യം

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ് ഷോ നടത്താൻ മുനവ്വറിനോട് ആവശ്യപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തനത്തിനായുള്ള ധനസമാഹരണത്തിനായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. ഒരു മാസം മുൻപ് തീരുമാനിച്ച ഈ പരിപാടിക്കെതിരെ നിരവധി ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു എന്ന് മുനവ്വർ പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു തമാശയിൽ എന്നെ ജയിലിൽ അടയ്ക്കുകയും പ്രശ്നങ്ങളൊന്നുമില്ലാത്ത എൻ്റെ ഷോ റദ്ദാക്കുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. കഴിഞ്ഞ രണ്ട് മാസത്തിൽ 12ഓളം ഷോ ആണ് ഭീഷണി സന്ദേശങ്ങളെ തുടർന്ന് റദ്ദാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിലാണ് കൊമേഡിയൻ മുനവ്വർ ഫാറൂഖി ജയിലിൽ അടയ്ക്കപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രിം കോടതി ഫാറൂഖിയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. വിഷയത്തിൽ മധ്യപ്രദേശിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്യുകയും ചെയ്തു.

സ്റ്റാൻഡ് അപ്പ് കോമഡിക്കിടെ ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.

Story Highlights : munawar faruqui quiting stand cup comedy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here