‘രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യം, അധികാരം ആഗ്രഹിക്കുന്നില്ല’; പ്രധാനമന്ത്രി

അധികാരത്തിലിരിക്കുക മാത്രമല്ല രാജ്യത്തെ സേവിക്കുക കൂടിയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രധാന സേവകനായി തുടരുക എന്നതാണ് തന്റെ പ്രാഥമിക കടമയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയുടെ 83-ാം എപ്പിസോഡിനെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സർക്കാർ പദ്ധതികളിലൂടെ ജനജീവിതം മാറ്റിമറിച്ചു. രാജ്യത്തിൻറെ സന്തോഷം എനിക്ക് സംതൃപ്തി നൽകുന്നു. എന്റെ ജീവിതം കൊണ്ട് ഞാൻ ഉദ്ദേശിച്ചതും ഇതാണ്..ഇപ്പോഴോ ഭാവിയിലോ അധികാരത്തിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ലക്ഷ്യം” അദ്ദേഹം കൂട്ടിച്ചേർത്തു.
“ജലൗനിൽ നൂൺ നദി എന്നൊരു നദി ഉണ്ടായിരുന്നു. ക്രമേണ നദി വറ്റിവരണ്ടു. ഇത് പ്രദേശത്തെ കർഷകർക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ജലോൻ നിവാസികൾ ഈ വർഷം ഒരു കമ്മിറ്റി രൂപീകരിച്ച് നദിയെ പുനരുജ്ജീവിപ്പിച്ചു. ഇത് ‘സബ്കാ സാത്ത്, സബ്കാ വികാസിന്’ ഒരു ഉത്തമ ഉദാഹരണമാണ്” മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമാണ് “മൻ കി ബാത്ത്”. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രഭാഷണം പ്രക്ഷേപണം ചെയ്യുന്നത്.
Story Highlights : my-goal-is-to-serve-nation-modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here