പുറകിൽ തീ, കൂസാതെ അത്താഴം കഴിക്കുന്ന അതിഥി; വൈറലായി വിവാഹ സൽക്കാര വിഡിയോ
നല്ല ഭക്ഷണത്തോട് എല്ലാർക്കും ഇഷ്ടമാണ്. പലതരത്തിലുള്ള ഭക്ഷണ പ്രിയരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ വിവാഹ പന്തൽ കത്തുമ്പോഴും അത്താഴം കഴിക്കുന്ന ആളുകളെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ചെയുന്ന രണ്ടുപേരുണ്ട്. മഹാരാഷ്ട്രയിൽ നടന്ന ഒരു വിവാഹ സൽക്കാര വിഡിയോയാണ് എല്ലാരുടെയും മുഖത്ത് ചിരി പടർത്തുന്നത്.
മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലാണ് സംഭവം. ഒരു വിഹാഹ സൽക്കാരം നടക്കുകയാണ്. ഇതിനിടെ പന്തലിന് തീ പിടിച്ചു. ചുറ്റും നിൽക്കുന്നവർ ഭയത്തിൽ അവിടേക്ക് നോക്കുന്നതും വൈറൽ വിഡിയോയിൽ കാണാം. എന്നാൽ ഇത് ഒന്നും കൂസാതെ രണ്ടു പേർ ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. ബഹളങ്ങൾക്കിടയിലും രണ്ട് പുരുഷന്മാർ ഭക്ഷണം ആസ്വദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാം.
Wedding pandal catches fire. The guest is torn between checking it out and gobbling the delicious meal.#bhiwandi
— Musab Qazi (@musab1) November 29, 2021
pic.twitter.com/X2w28yKbRi
എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷേ ആഹാരം കഴിക്കാതിരിക്കാനും പറ്റുന്നില്ല. ഭക്ഷണം കഴിക്കണോ അതോ എഴുനേറ്റ് പോയി നോക്കണമോ എന്ന ആശയക്കുഴപ്പം ഉണ്ട്. ഒടുവിൽ തീരുമാനത്തിൽ എത്തി ഭക്ഷണം കഴിച്ചു കൊണ്ട് തീ പിടിത്തം കാണാം.
Story Highlights : as-fire-brings-down-wedding-guests-keep-eating
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here