ഹർഭജനെ മറികടന്ന് ആർ അശ്വിൻ; ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമൻ

ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെയാണ് താരം മറികടന്നത്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്.
ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ തന്റെ വിക്കറ്റ് നേട്ടം 416 ആയി ഉയർത്തിയിരുന്നു. ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിനെ പുറത്താക്കിയതോടെ നേട്ടം 418 ആയി. അനിൽ കുംബ്ലെയും കപിൽ ദേവും മാത്രമാണ് അശ്വിനേക്കാൾ (418) കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്. ഇതിഹാസ ലെഗ് സ്പിന്നറായ കുംബ്ലെ 132 ടെസ്‌റ്റുകളിൽ നിന്ന് 619 വിക്കറ്റ് നേടിയപ്പോൾ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് 131 മത്സരങ്ങളിൽ നിന്ന് 434 വിക്കറ്റുകൾ വീഴ്ത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ 13-ാമനുമായിരിക്കുകയാണ് അശ്വിൻ. 800 വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. അതേസമയം പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Story Highlights : ashwin-surpasses-harbhajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here