കെ റെയ്‌ലിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്; നേതൃയോഗം ബഹിഷ്‌കരിച്ച് നേതാക്കൾ

യുഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് സൂചന.(k rail)
അതേസമയം കെ റെയ്‌ലിനെതിരെ സമരം ശക്തമാക്കാൻ യു ഡിഎഫ് തീരുമാനിച്ചു. കെ റെയിൽ കടന്ന് പോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായാണ് സമരം നടത്തുക. 18 ന് സെക്രട്ടേറിയറ്റിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. അട്ടപ്പാടി ശിശു മരണത്തിലും സമരം നടത്താനാണ് തീരുമാനം. കൂടാതെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും നിർത്തിവച്ചു. കർഷകരുടെ എല്ലാ ആവശ്യവും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയിൽ.
Read Also : മോഫിയയുടെ മരണം നിർഭാഗ്യകരം; ഗവർണർ
കര്‍ഷക പ്രശ്‌നം ഉന്നയിച്ചാണ് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 12 മണിവരെയാണ് സഭ നിര്‍ത്തി വച്ചത്.
Story Highlights :udf-for-state-wide-agitation-oommen-chandy-and-chennithala-did-not-participate-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here