നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട്; ബിജെപിയും കോൺഗ്രസും ചേർന്ന് കേരള വികസനം മുടക്കുന്നു: മുഖ്യമന്ത്രി

നാടിൻറെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്നത് വികസനം തകർക്കാനാണെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ഇവരുടെ നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
സെമി ഹൈസ്പീഡ് റെയിൽവേ സ്വാഗതാർഹമായ പദ്ധതിയാണെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. ബിജെ പിയും കോൺഗ്രസും ചേർന്ന് കേരള വികസനം മുടക്കുന്നു. വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ഉന്നയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also : വികസനത്തെ തുരങ്കം വയ്ക്കുന്നു,എൽഡിഎഫിനെ താഴെയിറക്കാൻ നിക്ഷിപ്ത ശക്തികൾ ശ്രമിച്ചു; മുഖ്യമന്ത്രി
കെ-റെയിലിനുള്ള ഭൂമിക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനൽകുന്നുവെന്നും ഒരു പരിസ്ഥിതി ആഘാതവും കെ-റെയിൽ പദ്ധതിയ്ക്ക് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഹരിത പദ്ധതിയാണ് കെ-റെയിൽ. പരിസ്ഥിതിലോല മേഖലയിലൂടെ കെ-റെയിൽ പദ്ധതി കടന്നുപോകുന്നില്ലെന്നും വികസന വിരുദ്ധ നിലപാട് കേരളത്തിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : CM Pinarayi vijayan about K-rail project kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here