Advertisement

വലിയ വീഴ്ചക്ക് ശേഷം എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ തകർക്കാൻ നോക്കരുത്; മാത്യു കുഴൽനാടൻ എംഎൽഎ

November 30, 2021
Google News 1 minute Read

കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാക്കളെ പരോക്ഷമായി വിമർശിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വലിയ വീഴ്ചക്ക് ശേഷം പിടഞ്ഞെഴുന്നേൽക്കാൻ കഠിന പരിശ്രമം നടത്തുന്ന കോൺഗ്രസ് പാർട്ടിയെ തകർക്കുന്ന സമീപനം ആരിൽ നിന്നും ഉണ്ടാവരുതെന്നും പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ എല്ലാവർക്കും ഉണ്ടാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം: വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേൽക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്സ് പാർട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവർത്തകർ ആണ്. അവർ വെയിലും മഴയും കൊണ്ടും, തെരുവിൽ പോലീസിന്റെ അടി വാങ്ങിയും ഈ പാർട്ടിയെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അവരുടെ മനസ്സ് തകർക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവർത്തകർ അംഗീകരിക്കില്ല.
പാർട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓർമ്മ എല്ലാവർക്കും ഉണ്ടാകണം. ഞാൻ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികൾ ഈ പാർട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളിൽ പത്ര മാധ്യമങ്ങളിൽ വന്ന ചില വാർത്തകൾ പ്രവർത്തകരുടെ ആത്മവീര്യം ചോർത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചത്.

Read Also : ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും

അതേസമയം കെപിസിസി നേതൃത്വവുമായുള്ള ഭിന്നത മൂലം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ കെപിസിസി ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു.

Story Highlights : Mathew Kuzhalnadan mla facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here