“എക്സ്യുസ്മി പ്ലീസ്, ഞാനും ഒന്ന് നോക്കട്ടെ”; ഫോട്ടോഗ്രാഫറോട് കൂട്ട് കൂടാനെത്തിയ ചീറ്റ…

ഓരോ ഫോട്ടോയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. പിന്നീടൊരിക്കൽ എടുത്ത് നോക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ മിന്നി മറയുന്ന നിമിഷങ്ങളാണ് അവ സമ്മാനിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ ഫോട്ടോയുണ്ട്. ഫോട്ടോഗ്രാഫറുടെ പേര് ശാസൻ അമീർ. ആഫ്രിക്കയിലെ വന്യജീവി സങ്കേതങ്ങൾ കണ്ട് അവിടെ നിന്നു ചിത്രങ്ങൾ പകർത്താനെത്തിയതായിരുന്നു അദേഹം. ചിത്രങ്ങൾ പകർത്താനെത്തിയ അദ്ദേഹത്തിന്റെ ഒരു കിടിലൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
അമീറും ഒപ്പം ഒരു ചീറ്റയുമുള്ള രസകരമായ ചിത്രമാണത്. അമീർ വന്യജീവികളുടെ ഫോട്ടോയെടുക്കാൻ തയ്യാറെടുക്കുന്നതിനിടയിൽ അദ്ദേഹത്തിനടുത്തേക്ക് ഒരു ചീറ്റ നടന്നുവരുന്നത് ശ്രദ്ധയിൽപെട്ടത്. ആദ്യം ചെറുതായൊന്ന് പകച്ചെങ്കിലും ചീറ്റ ആക്രമിക്കാനല്ല വരുന്നതെന്ന് അമീറിന് മനസിലായി. മുമ്പ് ഇവിടെ സന്ദർശിച്ചതിനാൽ ഇവിടെ സന്ദർശകരുമായി ചങ്ങാത്തം കൂടുന്ന ചീറ്റയായിരുന്നു അത്.
പൊതുവെ എന്തിനെയും അടുത്തയറിയാൻ ശ്രമിക്കുന്ന പ്രകൃതമാണ് ചീറ്റയുടേത്. അടുത്തെത്തിയ ചീറ്റ അമീറിനെയും ക്യാമറയെയും അടുത്തറിയാൻ ശ്രമിക്കുന്നതായിരുന്നു അത്. നിരവധി മനുഷ്യർ സന്ദർശിക്കുന്ന സ്ഥലമായതിനാൽ ഈ ചീറ്റ മനുഷ്യരുമായി സുപരിചിതരാണ്. അതുകൊണ്ടാകാം ക്യാമറയുമായി നിൽക്കുന്ന അമീറിനടുത്തെത്തി പരിചയം കാണിച്ചത്. അമീറിന്റെ അടുത്തെത്തിയ ചീറ്റ അദ്ദേഹത്തിന്റെ മുഖത്ത് മണത്തു നോക്കുകയും തലകൊണ്ട് സ്നേഹത്തോടെ ഉരുമുകയും ചെയ്തു. ആദ്യം പകച്ചുപോയെങ്കിലും പിന്നീട് അമീറും ചീറ്റയെ തലോടി. അമീറിന്റെ ഈ ചിത്രമാണ് ഈ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ജീവിതത്തിലെ അപൂർവ നിമിഷമാണിത് എന്നാണ് ശാസൻ അമീർ ഈ നിമിഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം തന്നെ വന്യമൃഗങ്ങൾ അപകടകാരികൾ ആണെന്നും അവയുടെ അടുത്ത് പോകുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും അമീർ നൽകുന്നുണ്ട്. തന്റെ ഫേസ്‌ബുക്കിലാണ് പേജിലാണ് അമീർ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
Story Highlights : HEARTWARMING MOMENT A CHEETAH HUGS A PHOTOGRAPHER CAUGHT ON CAMERA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here