Advertisement

ടെസ്റ്റ് റാങ്കിംഗ്: ടോം ലാതമിനു നേട്ടം; വില്ല്യംസണ് നിരാശ

December 1, 2021
Google News 2 minutes Read
icc test ranking update

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ന്യൂസീലൻഡ് താരം ടോം ലാതമിനു നേട്ടം. ഇന്ത്യക്കെതിരായ കാൺപൂർ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ലാതം അഞ്ച് സ്ഥാനങ്ങൾ കയറി ഇപ്പോൾ 9ആം റാങ്കിലാണ്. 726 ആണ് ലാതമിൻ്റെ റേറ്റിംഗ്. അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ഒരു സ്ഥാനം പിന്നോട്ടിറങ്ങി. രണ്ടാം സ്ഥാനത്തായിരുന്ന വില്ല്യംസൺ നിലവിൽ മൂന്നാം സ്ഥാനത്താണ്. കാൺപൂർ ടെസ്റ്റിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കിവീസ് നായകന് തിരിച്ചടി ആയത്. (icc test ranking update)

റാങ്കിംഗിൽ 903 റേറ്റിംഗോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആണ് ഒന്നാമത്. വില്ല്യംസൺ മൂന്നാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ ഓസീസ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 891 റേറ്റിംഗോടെ രണ്ടാമത് എത്തി. വില്ല്യംസണിൻ്റെ റേറ്റിംഗ് 888 ആണ്. ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ (878) ആണ് മൂന്നാമത്. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ (805), ക്യാപ്റ്റൻ വിരാട് കോലി (775) എന്നിവർ അഞ്ച്, ആറ് സ്ഥാനങ്ങളിലാണ്.

Read Also : പാകിസ്താനിൽ നടക്കുന്ന ഐസിസി ടൂർണമെന്റുകളിൽ നിന്ന് ഇന്ത്യക്ക് എളുപ്പം പിന്മാറാനാവില്ല: റമീസ് രാജ

വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തോടെ ശ്രീലങ്കൻ താരം ദിമുത് കരുണരത്നെ (772) നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാമതുണ്ട്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം (737) എട്ടാമതും ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ (724) പത്താം സ്ഥാനത്തുമാണ്.

ബൗളിംഗിൽ ന്യൂസീലൻഡ് താരം കെയിൽ ജമീസൺ ഏറെ നേട്ടമുണ്ടാക്കി. ഇന്ത്യക്കെതിരെ ഗംഭീര പ്രകടനം നടത്തിയ താരം 6 സ്ഥാനം മെച്ചപ്പെടുത്തി 9ആം സ്ഥാനത്താണ്. ബം​ഗ്ലാദേശിനെതിരായ മികച്ച പ്രകടനത്തോടെ മൂന്ന് പടി കയറിയ ഷഹീൻ അഞ്ചാമതാണ്. ജമീസണിൻ്റെ റേറ്റിംഗ് 776ഉം ഷഹീൻ്റെ റേറ്റിംഗ് 810ഉമാണ്. ഓസീസിൻ്റെ പാറ്റ് കമ്മിൻസ് (908) ഒന്നാമത് നിൽക്കുമ്പോൾ ഇന്ത്യൻ താരം ആർ അശ്വിൻ (840) രണ്ടാമതും കിവീസിൻ്റെ ടിം സൗത്തി (839) മൂന്നാമതുമാണ്.

Story Highlights : new icc test ranking update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here