സമസ്‌തയുടെ കാര്യങ്ങളിൽ ഇടപെടേണ്ട; കെ ടി ജലീലിനെതിരെ സമസ്‌ത

സമസ്‌തയുടെ കാര്യങ്ങളിൽ കെ ടി ജലീൽ എംഎൽഎ ഇടപെടേണ്ടെന്ന് അബ്ദുൽ സമദ് പൂക്കോട്ടൂർ. വഖഫ് ബോർഡ് നിയമനങ്ങൾ പി എസ്സിക്ക് വിട്ടതിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന് സമസ്‌ത അറിയിച്ചു. വിശ്വാസികളെ ബോധവൽക്കരിക്കുക എന്ന കടമ നിർവഹിക്കുമെന്ന് അബ്‌ദുൾ സമദ് പൂക്കോട്ടൂർ കൂട്ടിച്ചേർത്തു.
സംസ്ഥാന സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നീക്കത്തിനെതിരെ കെ ടി ജലീല്‍ എം എല്‍ എ രംഗത്തുവന്നിരുന്നു .മുസ്ലിം ലീഗ് മതസംഘടനയല്ല രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് ഓര്‍മവേണമെന്ന് അദ്ദേഹം പറഞ്ഞു.
Read Also : വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടതിൽ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം ലീഗ്
ലീഗിന് കീഴില്‍ പള്ളികളില്ല. ഹൈദരലി തങ്ങള്‍ അടിയന്തരമായി ഇടപെട്ട് ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ പ്രസ്താവന പിന്‍വലിപ്പിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കി മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി എം എ സലാമിന്റെ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു കെ ടി ജലീൽ.
Story Highlights : Samastha against KT Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here