Advertisement

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍; തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കും

December 1, 2021
Google News 1 minute Read
vegetable price

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം കേരളം വിളിച്ചുചേര്‍ക്കും. പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹോര്‍ട്ടി കോര്‍പിന്റെ പച്ചക്കറി സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചിക്കുന്നതായും മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

Read Also : കുതിച്ചുയർന്ന് പച്ചക്കറി വില; പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വില

തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ വരവുകുറയാന്‍ കാരണം. വിപണിയില്‍ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട് . ഇത് വലിയരീതിയിലാണ് ഉപഭോക്താക്കളെയും കച്ചവടക്കാരെയും ബാധിക്കുന്നത്.

Story Highlights : vegetable price, P Prasad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here