പാലായിൽ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റ ശ്രമം

പാലായിൽ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റ ശ്രമം. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥക്കെതിരെ ആക്രമണം ഉണ്ടായത്. പെൺകുട്ടിയുടെ പിതാവ് ജെയിംസ്, സഹോദരൻ നിഹാൽ എന്നിവരാണ് പാല കുടുംബ കോടതി ഗുമസ്ത റിൻസിയെ ആക്രമിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പാല കുടുംബ കോടതിയിൽ പൂഞ്ഞാർ സ്വദേശിനിയും തലയോലപ്പറമ്പ് സ്വദേശിയുമായുള്ള ഒരു വിവാഹ മോചനക്കേസ് നടക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം പെൺകുട്ടിയുടെ വീട്ടിൽ നൽകാൻ എത്തിയപ്പോഴായിരുന്നു കയ്യേറ്റം. കല്ലുകൊണ്ടുൾപ്പെടെ അടിക്കാൻ ശ്രമിച്ച ഇവർ ജീവനക്കാരിയെ തള്ളുകയും ചെയ്തു. ആക്രമണത്തിൽ ജീവനക്കാരിക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസുമായി ബന്ധപ്പെട്ട് മുൻപ് തലതവണ പെൺകുട്ടിയുടെ വീട്ടുകാരെ വിളിപ്പിച്ചെങ്കിലും അവർ എത്താൻ തയ്യാറായിരുന്നില്ല. കോടതി നടപടികളുമായി അവർ സഹകരിച്ചതുമില്ല. ഇതോടെയാണ് ജീവനക്കാരി നേരിട്ട് നിർദ്ദേശം കൈമാറാൻ എത്തിയത്. ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് അവർ അറിയിച്ചു. പരാതിക്കാരനായ തലയോലപ്പറമ്പ് സ്വദേശിയും ജീവനക്കാരിക്കൊപ്പമുണ്ടായിരുന്നു.
Story Highlights : Attempted assault woman clerk Pala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here