Advertisement

‘ഡുപ്ലെസിയെ ലേലത്തിൽ പിടിക്കും’; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

December 2, 2021
Google News 2 minutes Read
csk faf du plessis

ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ മെഗാ ലേലത്തിൽ തിരികെ എത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ഡുപ്ലെസി ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണെന്നും താരത്തെ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്നും കാശി വിശ്വനാഥൻ പറഞ്ഞു. മെഗാ ലേലത്തിനു മുന്നോടിയായി രവീന്ദ്ര ജഡേജ, എംഎസ് ധോണി, മൊയീൻ അലി, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയാണ് ചെന്നൈ നിലനിർത്തിയത്. (csk faf du plessis)

ടീമിൽ നിലനിർത്താൻ കഴിയാത്തവരെ ലേലത്തിൽ തിരിച്ചുപിടിക്കാൻ ശ്രമിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ സഹീർ ഖാനും വ്യക്തമാക്കി. താരങ്ങളെ ലേലത്തിൽ വിട്ടതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും അവരെ തിരികെയെത്തിക്കാൻ ശ്രമിക്കുമെന്നും സഹീർ പറഞ്ഞു. ഐപിഎൽ 15ആം സീസൺ മെഗാലേലത്തിനു മുൻപ് രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, കീറോൺ പൊള്ളാർഡ്, സൂര്യകുമാർ യാദവ് എന്നിവരെയാണ് മുംബൈ ടീമിൽ നിലനിർത്തിയത്.

Read Also : നിലനിർത്താൻ കഴിയാത്തവരെ മുംബൈ ലേലത്തിൽ തിരിച്ചുപിടിക്കും: സഹീർ ഖാൻ

താരങ്ങളിൽ പലരും മുംബൈ ഇന്ത്യൻസിലൂടെ വളർന്നവരാണ്. അവരിൽ പലരും ദേശീയ ടീമിൽ കളിച്ചു. അതിൽ അഭിമാനമുണ്ട്. താരങ്ങളെ പിരിയുന്നത് ഹൃദയഭേദകമാണ്. അവരിൽ പലരെയും തിരികെയെത്തിക്കാൻ അവസരമുണ്ട്. അതിനു ശ്രമിക്കുമെന്നും സഹീർ ഖാൻ പറഞ്ഞു.

ഐപിഎൽ 2022 സീസണു മുന്നോടിയായി ടീം നായകൻ ലോകേഷ് രാഹുലിനെ പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ, രാഹുലിനെ നിലനിർത്താൻ തങ്ങൾ ശ്രമിച്ചു എന്നും ടീം വിടാൻ താത്പര്യം കാണിച്ചതിനാലാണ് രാഹുലിനെ നിലനിർത്താതിരുന്നത് എന്നുമാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ. പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുലിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനായിരുന്നു ശ്രമമെന്ന് ഐപിഎൽ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ കുംബ്ലെ പറഞ്ഞു. രണ്ട് വർഷം മുൻപ് രാഹുലിനെ ക്യാപ്റ്റനാക്കിയതുപോലും അത് ലക്ഷ്യം വച്ചാണ്. എന്നാൽ ടീം വിടാനായിരുന്നു രാഹുലിൻ്റെ താത്പര്യമെന്നും കുംബ്ലെ വ്യക്തമാക്കി.

അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു മുൻപ് ടീമിലെത്തിക്കാനാവും.

Story Highlights : csk about faf du plessis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here