തമിഴ്നാട്ടിൽ നിന്ന് കേരളം നേരിട്ട് പച്ചക്കറി വാങ്ങും

തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കേരളം നേരിട്ട് പച്ചക്കറി വാങ്ങും. തെങ്കാശിയിലെ 6000 കർഷകരിൽ നിന്നാവും കേരളം നേരിട്ട് പച്ചക്കറി വാങ്ങുക. ഈ മാസം എട്ടിന് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടും. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കും. തെങ്കാശിയിൽ നടന്ന കേരള-തമിഴ്നാട് ഉദ്യോഗസ്ഥ തല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
6000 കർഷകരെ പ്രതിനിധീകരിക്കുന്ന 6 സംഘടനാ നേതാക്കളും കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കേരളത്തിലെ ഹോർട്ടികോർപ്പ് എംഡിയും ഉൾപ്പെടെയുള്ളവരാണ് തെങ്കാശിയിലെ ചർച്ചയിൽ പങ്കെടുത്തത്. കർഷകരെ പ്രതിനിധീകരിക്കുന്ന സംഘടനകൾക്ക് നൽകേണ്ട വിഹിതം വരും ദിവസങ്ങളിൽ തീരുമാനിക്കും.
Story Highlights : kerala buy vegetables from tamilnadu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here