യുപിയിൽ കോളജ് വിദ്യാർത്ഥിക്ക് നേരെ പുള്ളിപ്പുലി ആക്രമണം

ഉത്തർപ്രദേശിൽ കോളജ് വിദ്യാർത്ഥിക്ക് നേരെ പുള്ളിപ്പുലി ആക്രമണം. അലിഗഡിലെ ചൗധരി നിഹാൽ സിംഗ് ഇന്റർ കോളജിലാണ് സംഭവം. രാവിലെ കോളജിൽ എത്തിയ വിദ്യാർത്ഥിക്ക് നേരെ ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന പുലി ആക്രമിക്കുയായിരുന്നു. പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലാണ്.
രാവിലെ കോളജിൽ എത്തി ക്ലാസ് മുറിയിൽ കടന്നപ്പോളാണ് വിദ്യാർത്ഥി പുലിയെ കണ്ടത്. ഭയന്ന് തിരിഞ്ഞോടിയ വിദ്യാർത്ഥിയുടെ കൈയിലും കാലിലും പുലി കടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് കുട്ടിയെ രക്ഷിച്ചത്. പിന്നാലെ പുലിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിന്നീട് വനം ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു.
“ഇന്ന് രാവിലെ വിദ്യാർത്ഥികൾ വരുന്നതിനിടെയാണ് കാമ്പസിനുള്ളിൽ പുള്ളിപ്പുലി കയറിയത്. ഒരു വിദ്യാർത്ഥിയെ പുലി ആക്രമിച്ചു. പരുക്കേറ്റ കുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അവൻ ഇപ്പോൾ വീട്ടിലാണ്, സുഖമായിരിക്കുന്നു,” പ്രിൻസിപ്പൽ യോഗേഷ് യാദവ് പറഞ്ഞു.
Story Highlights : leopard-attacks-student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here