Advertisement

വീൽചെയർ ഉപയോഗശൂന്യമായ സിന്ധുവിന് ട്വൻ്റിഫോർ വാർത്ത തുണയായി; വർഷങ്ങൾക്കിപ്പുറം സിന്ധുവിനെ സന്ദർശിച്ച് ട്വൻ്റിഫോർ സംഘം

December 2, 2021
Google News 1 minute Read

വീൽചെയർ ഉപയോഗശൂന്യമായതോടെ ദുരിതത്തിലായ കായംകുളം കണ്ണനാകുഴി സ്വദേശിനിയായ സിന്ധുവിന് ട്വൻ്റി ഫോർ സംപ്രേഷണം ചെയ്ത വാർത്ത കൈത്താങ്ങായി. ഇലക്ട്രിക് വീൽചെയർ കേടായതോടെ ഉപജീവനമാർഗമായ ലോട്ടറി കച്ചവടം മുടങ്ങിയ സിന്ധുവിന് സഹായഹസ്തം ലഭിച്ചതോടെ തൊഴിലിടത്തേക്ക് സിന്ധുവിന് തിരിച്ചെത്താനായി.

ആലപ്പുഴ കായംകുളം കണ്ണനാകുഴി സ്വദേശിയായ സിന്ധു ദിവാകറിന് ലോട്ടറി കച്ചവടമാണ് വർഷങ്ങളായി ഉപജീവന മാർഗം . ശാരീരിക അവശതകളെ മറികടക്കാൻ വീൽചെയറായിരുന്നു താങ്ങ്. എട്ടുവർഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയർ തകരാറിലായതോടെ ജീവിതം ദുരിതത്തിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ട്വന്റി ഫോർ സിന്ധുവിൻ്റെ ദുരിതം പ്രേക്ഷകരിലെത്തിച്ചിരുന്നു.

വാർത്തയെ തുടർന്ന് പ്രവാസി ജീവകാരുണ്യ പ്രവർത്തകനായ അലക്സാണ്ടർ നൈനാൻ്റെ ഇടപെടുകയും ഒന്നേമുക്കാൽ ലക്ഷം രൂപ വിലയുള്ള പുതിയ ഇലക്ട്രിക് വീൽചെയർ സിന്ധുവിന് കൈമാറുകയും ചെയ്തു. ഇതോടെ അതിജീവനത്തിനായി സിന്ധുവിന് ലോട്ടറി കച്ചവടം പുനരാരംഭിക്കാനുമായി. വർഷങ്ങൾക്കിപ്പുറം കായംകുളം വെട്ടിക്കോട്ടെത്തി സിന്ധുവിനെ ട്വന്റിഫോർ സംഘം ഒരിക്കൽ കൂടി കാണാനെത്തി. അതേസമയം സർക്കാർ സഹായത്തോടെ നിർമ്മിച്ച വീടിൻ്റെ പണി പക്ഷേ ഇതുവരെ പൂർത്തീകരിക്കാനായില്ല. ആ സ്വപ്നത്തിലേക്കാണ് സിന്ധുവിൻ്റെ യാത്ര.

Story Highlights : Twenty Four News helped Sindhu-Wheelchair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here