കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വയനാട് കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം കൊലപാതകമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വെടിയേറ്റത് ദൂരെ നിന്നാണെന്നും അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റത്. ഇത് മറ്റാരെങ്കിലും പന്നിയെയോ മറ്റ് മൃഗത്തെയോ തുരത്തുന്നതിന് വെടിവച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Read Also : വയനാട്ടിൽ വെടിയേറ്റ് ഒരാൾ മരിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പളക്കാട് വന്നിയമ്പട്ടിയില്‍ കോട്ടത്തറ സ്വദേശി ജയന്‍ (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടി ശബ്ദം കേട്ട പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. കാട്ടുപന്നി ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Story Highlights : wayanad youth shot dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here