ആരോഗ്യപ്രശ്‌നങ്ങളോടെ ജനിക്കേണ്ടി വന്നതിന് ഡോക്ടർക്കെതിരെ കേസ് നൽകി യുവതി; നഷ്ടപരിഹാരം അനുവദിച്ച് കോടതി

ആരോഗ്യപ്രശ്‌നങ്ങളോടെ ജനിക്കേണ്ടി വന്നതിന് ഡോക്ടർക്കെതിരെ കേസ് കൊടുത്ത് യുവതി. യു.കെ സ്വദേശിനിയും ഷോ ജംപറുമായ ഈവി ടൂംസാണ് തന്റെ അമ്മ ഗർഭകാലത്ത് ചികിത്സ തേടിയ ഡോക്ടർക്കെതിരെ കേസ് നൽകിയത്. ഈവിക്ക് അനുകൂലമായി ലണ്ടൻ ഹൈക്കോടതി നഷ്ടപരിഹാരവും അനുവദിച്ചു. ( Woman Sues Doctor wins millions )
ഇരുപതുകാരിയായ ഈവി ഡോ.ഫിലിപ്പ് മിച്ചലിനെതിരെയാണ് കേസ് കൊടുത്തത്. സ്പീന ബിഫിഡ എന്ന ആരോഗ്യ പ്രശ്‌നത്തോടെയാണ് ഈവി പിറന്നത്. അതുകൊണ്ട് തന്നെ ചില ദിവസങ്ങളിൽ ഈവി 24 മണിക്കൂറും ട്യൂബുകളാൽ ബന്ധിക്കപ്പെട്ടിരിക്കും.
ജനിക്കാനിരിക്കുന്ന കുഞ്ഞിന് സിപീന ബിഫിഡ ബാധിക്കാൻ സാധ്യതയുള്ളതിനാൽ കൃത്യമായി ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ടെന്ന് അമ്മയോടെ ഡോ. ഫിലിപ്പ് പറഞ്ഞിരുന്നുവെങ്കിൽ അമ്മ അതനുസരിച്ച് നീങ്ങുകയോ ഗർഭിണിയാകുന്നത് മാറ്റിവയ്ക്കുകയോ ചെയ്‌തേനെ എന്ന് ഈവി പറയുന്നു. അങ്ങനെയെങ്കിൽ ഇത്തരമൊരു രോഗാവസ്ഥയോടെ ഈവി ഈ ഭൂമുഖത്ത് ജനിക്കുകയേ ഇല്ലായിരുന്നു.
Read Also : മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവം; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഈവിയുടെ വാദം ജഡ്ജായ റോസലിൻഡും അംഗീകരിച്ചു. അത്തരത്തിൽ ഗർഭം മാറ്റിവച്ചിരുന്നുവെങ്കിൽ ആരോഗ്യമുള്ള കുഞ്ഞ് പിറന്നേനെ. തുടർന്നാണ് ഈവിക്ക് നഷ്ടപരിഹാരം അനുവദിച്ചത്.
ഡോ. ഫിലിപ്പ് എത്ര രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആജീവനാന്ത ചികിത്സയ്ക്കുള്ള പണമാകും നൽകേണ്ടി വരിക എന്നാണ് റിപ്പോർട്ട്.
Story Highlights : Woman Sues Doctor wins millions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here