Advertisement

വായു മലിനീകരണം: നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി നൽകി ഹരിയാന

December 3, 2021
Google News 1 minute Read

വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിട്ടതായി ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് ലാംഗ്വേജ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ഇതോടൊപ്പം, നിർമ്മാണ പ്രവർത്തനങ്ങൾക്കും ജനറേറ്റർ സെറ്റുകളുടെ ഉപയോഗത്തിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് (പ്ലംബിംഗ് ജോലികൾ, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ വർക്ക്, ആശാരിപ്പണി പോലുള്ള മലിനീകരണം ഉണ്ടാക്കാത്ത പ്രവർത്തനങ്ങൾ ഒഴികെയുള്ളവയ്ക്ക്) പൂർണമായ നിരോധനം ഉണ്ടായിരിക്കും.

Story Highlights : haryana-closes-schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here