ഇത് ദൈവത്തിന്റെ സ്വന്തം നാട്; ആനന്ദ് മഹിന്ദ്ര പങ്കുവെച്ചിരിക്കുന്ന കൊച്ചിയുടെ അതിമനോഹര ചിത്രങ്ങൾ…

ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്. കേരളത്തിന്റെ പ്രകൃതി ഭംഗിയും കണ്ടാൽ കൊതിതീരാത്ത കാഴ്ചകളും തന്നെയാണ് കേരളത്തിന് ഇങ്ങനെയൊരു പേര് നൽകിയത്. ഈ സൗന്ദര്യം ഒരിക്കൽ കൂടി പ്രശംസിക്കപ്പെട്ടിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പേജിൽ പലതരത്തിലുള്ള പോസ്റ്റുകളും ഫോട്ടോകളും ഷെയർ ചെയ്യാറുണ്ട്. രസകരമായ പോസ്റ്റുകൾ മുതൽ പ്രചോദനം നൽകുന്ന പോസ്റ്റുകളും ഇന്ത്യയുടെ സൗന്ദര്യം പകർത്തുന്ന ചിത്രങ്ങൾ വരെ അദ്ദേഹത്തിന്റെ ട്വീറ്റുകളിൽ നിറയാറുണ്ട്. എന്നാൽ ഏറ്റവും പുതിയ പോസ്റ്റിൽ കൊച്ചിയിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
God’s own country? Yes indeed. Without exaggeration. #Kochi pic.twitter.com/E5UUsgFYcM
— anand mahindra (@anandmahindra) December 2, 2021
“ദൈവത്തിന്റെ സ്വന്തം നാട്?” എന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹിന്ദ്ര ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തൊട്ടടുത്ത വരിയിൽ “അതെ, ഒരു അതിശയവും ഇല്ല. ഇത് ദൈവത്തിന്റെ സ്വന്തം നാട് എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്. കൊച്ചി എന്ന ഹാഷ് ടാഗോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഡിസംബർ 2 ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് നാലായിരത്തോളം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
കൊച്ചിയുടെ സൗന്ദര്യം വിളിച്ചോതുന്ന അതിമനോഹരമായ ചിത്രങ്ങളാണ് അവ.
Story Highlights : Anand Mahindra posts incredible pictures of Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here